ദില്ലി: കേരളത്തില്‍ സി പി എം നടത്തുന്നതെന്ന് ഭീകരതക്ക് തുല്യമായ അക്രമമാണെന്ന് ബി ജെ പി ലോക്‌സഭയില്‍ ആരോപിച്ചു. എന്‍.ഐ.എ അന്വേഷണം വേണമെന്ന ഭരണപക്ഷ ആവശ്യം ലോക്‌സഭയില്‍ വലിയ ബഹളത്തിനിടയാക്കി.
ലോക്‌സഭയില്‍ ശൂന്യവേള അവസാനിക്കാറായപ്പോള്‍ അപ്രതീക്ഷിതമായാണ് കര്‍ണ്ണാടകത്തിലെ ബി ജെ പി നേതാവ് പ്രഹ്‌ളാദ് ജോഷി കേരളത്തിലെ അക്രമസംഭവം ഉന്നയിച്ചത്. തോട്ടടുത്ത് മീനാക്ഷിലേഖിയും ഇതേ ആവശ്യം ഉന്നയിച്ച് എണീറ്റതോടെ ഭരണപക്ഷത്തിന്റെ ആസൂത്രണം വ്യക്തമായി. കൂടുതല്‍ വിശദീകരിച്ച് സംസാരിച്ച മീനാക്ഷി ലേഖി, അബ്ദുള്ളക്കുട്ടിക്കെതിരായ സിപിഎം നീക്കവും എംഎം മണിയുടെ പ്രസംഗവുമൊക്കെ പരാമര്‍ശിച്ചു. ബിജെപി അംഗങ്ങള്‍ കളവു പറയുന്നു എന്നാരോപിച്ച് സിപിഎം അംഗങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങിയതോടെ സഭ പത്തു മിനിറ്റ് നിറുത്തി വച്ചു.
