ദില്ലി: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിന്റെ രാജ്യസഭ സീറ്റില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം മത്സരിക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. നവംബര്‍ 16നു നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ആറ് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നിയമസഭയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള രാജസ്ഥാനില്‍ നിന്ന് കണ്ണന്താനത്തിന്റെ വിജയം അനായാസമാകും. വെങ്കയ്യ നായിഡു ഒരുവര്‍ഷം തികയുന്നതിന് മുമ്പ് രാജിവച്ചതിനാല്‍ കണ്ണന്താനം ജയിച്ചാല്‍ അഞ്ച് വര്‍ഷത്തെ കാലാവധി ലഭിക്കും.

കഴിഞ്ഞ സംപ്തംബറിലാണ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റത്. 2011ലാണ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നത്.