ദില്ലി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി ദേശീയ നേതൃത്വം. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നെന്ന ഒറ്റ കാരണം കൊണ്ട് മാത്രം കേരളത്തില്‍ കൂട്ട അറസ്റ്റെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ചത് അപലപിക്കുന്നെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്  ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1772 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1772 കേസുകളിലായി 5397 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്.