സര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശയില്ലെന്നും ബിജെപി നേതാക്കള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാമെന്നും ശിവശങ്കരപ്പ 

ബെംഗളൂരു: ലിംഗായത്തുകള്‍ക്ക് മത പദവി നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തളളി കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംനൂര്‍ ശിവശങ്കരപ്പ. സര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശയില്ലെന്നും ബിജെപി നേതാക്കള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാമെന്നും ശിവശങ്കരപ്പ പറഞ്ഞു. 

ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നൽകാനാണ് കർണാടക സർക്കാരിന്‍റെ തീരുമാനം. പ്രത്യേക മതമായി അംഗീകരിക്കാനുളള വിദഗ്ധ സമിതി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് അനുസരിച്ച് ലിംഗായത്തുകൾക്ക് മതപദവി നൽകാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.