Asianet News MalayalamAsianet News Malayalam

ഗുജറാത്ത് - ഹിമാചൽ മുഖ്യമന്ത്രിമാര്‍; വെള്ളിയാഴ്ച്ചയോടെ തീരുമാനമുണ്ടാകും

BJP Parliamentary party meeting on gujarat himachal election
Author
First Published Dec 20, 2017, 7:28 AM IST

ദില്ലി: ഗുജറാത്ത്-ഹിമാചൽ മുഖ്യമന്ത്രിമാരെക്കുറിച്ച് വെള്ളിയാഴ്ച്ചയോടെ തീരുമാനമുണ്ടാകും. നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും തീരുമാനം അറിഞ്ഞ ശേഷം കേന്ദ്ര നിരീക്ഷകര്‍ എംഎൽഎമാരുടെ യോഗം വിളിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ആദ്യ ബിജെപി പാര്‍ലമെന്‍ററിപാര്‍ട്ടി യോഗം ഇന്ന് ദില്ലിയിൽ ചേരും.

 പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ സംസാരിക്കും. കാര്‍ഷിക രംഗത്തെ അതൃപ്തി ഗൗരവത്തോടെ കാണണമെന്ന് പാര്‍ട്ടിക്കകത്ത് നിന്നും അഭിപ്രായം ശക്തമാകുന്നതോടെയാണ് ബിജെപി യോഗം ചേരുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് വൈകീട്ട് ദില്ലിയിൽ ചേരും.

Follow Us:
Download App:
  • android
  • ios