ഈ മാസം 18 മുതല്‍ ഡിസംബര്‍ 15 വരെ ശബരിമലയില്‍ എത്തേണ്ട ബിജെപി നേതാക്കളുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയ സര്‍ക്കുലറാണ് നേരത്തേ പുറത്തായത്. പ്രാദേശിക നേതാക്കള്‍ക്ക് ചുമതല നല്‍കിയതോടൊപ്പം ഓരോ ദിവസത്തെയും ചുമതലയ്ക്കായി സംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
തിരുവനന്തപുരം: ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബിജെപി തെരഞ്ഞെടുത്തത് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഇറക്കിയ സര്‍ക്കുലറിലാണ് നേതാക്കന്മാരുടെ പേരുവിവരങ്ങളുള്ളത്.
ഈ മാസം 18 മുതല്‍ ഡിസംബര്‍ 15 വരെ ശബരിമലയില്‍ എത്തേണ്ട ബിജെപി നേതാക്കളുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയ സര്‍ക്കുലറാണ് നേരത്തേ പുറത്തായത്. നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് ചുമതല നല്‍കിയതോടൊപ്പം ഓരോ ദിവസത്തെയും ചുമതലയ്ക്കായി സംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അഡ്വ. ജെ.ആര്‍ പത്മകുമാര്‍, അഡ്വ.ബി. ഗോപാലകൃഷ്ണന്‍, കെ.പി ശ്രീശന്‍, അഡ്വ. കെ.പി പ്രകാശ് ബാബു, ജനചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങി സംസ്ഥാന നേതാക്കളുടെ നീണ്ട നിരയാണ് പുറത്തുവന്ന പട്ടികയിലുള്ളത്. ബിജെപിയുടെ അതത് ജില്ലാഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കിയിട്ടുണ്ട്.





