മഹാസഖ്യത്തെ പരിഹസിച്ച് അമിത്ഷാ. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയായിരിക്കുമെന്നും ഞായറാഴ്ച പ്രധാനമന്ത്രിയുണ്ടാകില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുപിയില്‍ പറഞ്ഞു.

കാണ്‍പൂര്‍: മഹാസഖ്യത്തെ പരിഹസിച്ച് അമിത്ഷാ. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയായിരിക്കുമെന്നും ഞായറാഴ്ച പ്രധാനമന്ത്രിയുണ്ടാകില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുപിയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ബെഹന്‍ജിയായിരിക്കും തിങ്കളാഴ്ച പ്രധാനമന്ത്രി, ചെവ്വാഴ്ച്ച അഖിലേഷ് ജി, മമത ദീദി ബുധനാഴ്ചയും ശരത് പവാര്‍ വ്യാഴാഴ്ചയും ദേവഗൗഢ വെള്ളിയാഴ്ചയും സ്റ്റാലിന്‍ ശനിയാഴ്ചയും പ്രധാനമന്ത്രിയാകും. എന്നാല്‍ ഞായറാഴ്ച പ്രധാനമന്ത്രിയാകാന്‍ ആരുമുണ്ടാകില്ല. അന്ന് രാജ്യത്തിന് ആകെ അവധിയായിരിക്കും- അമിത് ഷാ പരിഹസിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും അമിത് ഷാ പരിഹസിച്ചിരുന്നു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധി എന്ന് മാത്രമാണെന്നായിരുന്നു അമിത് പറഞ്ഞത്.

Scroll to load tweet…