കാസര്‍ഗോഡ്: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിയുടെ പ്രതിഷേധം. കാഞങ്ങാട് പട്ടയവിതരണ മേളയുടെ ഉദ്ഘാടനവേദിയിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായെത്തിയത്. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം. 

പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ വേദിക്ക് 200 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ കനത്ത സുരക്ഷയാണ് പരിപാടിക്ക് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്.