ശ്രീജിത്തിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വരാപ്പുഴയിലെത്തിച്ചു

വരാപ്പുഴ:പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വരാപ്പുഴയിലെത്തിച്ചു. മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്. അതേസമയം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം.

മറ്റൊരു ശ്രീജിത്തിന്‍റെ പേരാണ് പോലീസ് പരാതിയില്‍ പറഞ്ഞിരുന്നതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞിരുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് അയൽവാസിയും ദൃക്‌സാക്ഷിയുമായ സന്തോഷും പ്രതികരിച്ചിരുന്നു.