ദില്ലി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. ബിജെപി അംഗമായ ഇദ്ദേഹം ബിജെപിയില്‍ നിന്നും രാജിവച്ചിട്ടുണ്ട്. വര്‍ഷകാല സമ്മേളനത്തിന് ആദ്യ ദിനത്തിലാണ് സിദ്ദു രാജി രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിച്ചത്. 

സിദ്ദു വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ദു പ്രതികരിച്ചിട്ടില്ല. അമൃതസറില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ സിദ്ദു. 2014 ഈ സീറ്റ് അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി മാറിക്കൊടുത്തു.