നിതാ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ്, ബറ്റാലിയൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും

കൊല്‍ക്കത്ത: സ്ത്രീകൾക്ക് വൻ പ്രഖ്യാപനങ്ങളുമായി ബിജെപിയുടെ ബംഗാളിലെ പ്രകടന പത്രിക.വനിതകൾക്ക് മാസം 3000 രൂപ സഹായം നല്‍കും.വനിതാ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ്, ബറ്റാലിയൻ രൂപീകരിക്കും.തൊഴിൽ രഹിതർക്ക് 3000 രൂപ സഹായം ഉറപ്പാക്കും.സർക്കാർ ജോലിയിൽ 33 ശതമാനംവനിതാ സംവരണം നടപ്പാക്കും.7ാം ശമ്പള കമ്മീഷൻ പ്രാബല്യത്തിലാക്കും.ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, കന്നുകാലി കടത്ത് തടയാൻ കർശന നിയമം ഉറപ്പുവരുത്തും.മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമം പാസാക്കും സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളില് അന്വേഷണം കർശനമാക്കും.75 ലക്ഷം ലാഖ്പതി ദീദിമാരെ സൃഷ്ടിക്കും.എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്പ് ഡെസ്ക് ഒരുക്കും.കേന്ദ്രസർക്കാർ പദ്ധതികളെല്ലാം നടപ്പാക്കും അമിത് ഷാ കൊൽക്കത്തയിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

അതേ സമയം വനിത സംവരണ ബില്ലിലെ മാറ്റങ്ങൾ തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. സീറ്റുകളുടെ എണ്ണം കൂട്ടി സംവരണം നടപ്പാക്കാനുള്ള നിർദ്ദേശത്തിൽ വിശാല ചർച്ച വേണമെന്ന് രണ്ടു പാർട്ടികളും നിർദ്ദേശിച്ചു. 16ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ കൈക്കൊള്ളേണ്ട നിലപാട് ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. 2024ൽ തന്നെ സംവരണ നടപ്പാക്കണം എന്നതായിരുന്നു കോൺഗ്രസിൻറെ നിലപാടെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പുകളിൽ തോൽക്കുമെന്ന് ഉറപ്പായതോടെയാണ് സർക്കാർ നാടകം കളിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. മണ്ഡല പുനർനിർണ്ണയം ഇല്ലാതെ തന്നെ സംവരണം നടപ്പാക്കാൻ തടസ്സമില്ലെന്നും സീറ്റുകൾ കൂട്ടാനുള്ള ഇപ്പോഴത്തെ നിർദ്ദേശത്തിൽ കൂടിയാലോചന വേണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.