ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്.  അപ്പോഴും എക്സൈസ് നികുതി കുറിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോളറിനെതിരെ രൂപ അതിന്‍റെ ഏറ്റവും താഴ്ന്ന(71.57) നിലയിലെത്തിയ ഇന്നലെ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 79.31 ആയാണ് വര്‍ധിച്ചത്. 

ദില്ലി: ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്. അപ്പോഴും എക്സൈസ് നികുതി കുറിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡോളറിനെതിരെ രൂപ അതിന്‍റെ ഏറ്റവും താഴ്ന്ന(71.57) നിലയിലെത്തിയ ഇന്നലെ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 79.31 ആയാണ് വര്‍ധിച്ചത്. ഡീസല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 71.54ല്‍ എത്തി.

രാജ്യത്ത് 11-ാം ദിവസമാണ് ഇന്ധനവില കുതിപ്പ് തുടരുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ബിജെപിയുടെ പ്രതികരണം ഇന്ധനവിലക്കയറ്റം നല്ല വാര്‍ത്തയെന്നാണ്. സദ്‍വാര്‍ത്തയെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ ഇന്ധവില വര്‍ധന ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.