തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.
ഇരുവരോടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുള്ളത്. വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമയായ ആര്‍. ഷാജിയോടും മൊഴി നല്‍കാന്‍ വിജിലന്‍സ് നിർദേശിച്ചിട്ടുണ്ട്.
