Asianet News MalayalamAsianet News Malayalam

ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും ഉപയോഗിച്ചു

ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു

bjp secretariat march turned violent police use tear gas n water cannon
Author
Thiruvananthapuram, First Published Dec 10, 2018, 12:46 PM IST

തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്. 

പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. 

കോട്ടയത്ത് റോഡിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റെ നിരാഹരസത്യാഗ്രഹം 7 ദിവസം പിന്നിട്ടു.


 

Follow Us:
Download App:
  • android
  • ios