ദില്ലി: ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപി. ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. 40 അംഗ ഗോവ നിയമസഭയിൽ 22 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
എംജിപിയും ജിഎഫ്‌പിയും മൂന്ന് സ്വതന്ത്രരും പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഗോവയിൽ മനോഹർ പ്രതിരോധ മന്ത്രി പരീക്കർ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി തീരുമാനം. മണിപ്പൂരിൽ 31 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കള്‍ ഗവർണറെ കാണും.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ 16ന് പ്രഖ്യാപിക്കും. കൈലാഷ് വിജയവര്യ, അനിൽ ജെയിൻ എന്നിവരെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി നിരീക്ഷകരായി നിയോഗിച്ചു .
