206 മുതല്‍ 216 സീറ്റുവരെ നേടി ബിജെപി അധികാരം തിരിച്ച് പിടിക്കുമെന്നാണ് സര്‍വ്വേ. സമാജ് വാദി പാര്‍ട്ടിക്ക് 92 മുതല്‍ 97 സീറ്റുകള്‍ വരെ കിട്ടുമ്പോള്‍ ബിഎസ്പിക്ക് പരമാവധി 85 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.നോട്ട് അസാധുവാക്കലിനെ 76 ശതമാനം പേര്‍ പിന്തുണച്ചു. മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് വരണമെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.മായാവതിക്ക് 25 ശതമാനം പേരുടേയും രാജ്‌നാഥ് സിംഗിന് 20 ശതമാനം പേരുടേയുമാണ് പിന്തുണ. കഴിഞ്ഞ മാസം 12 മുതല്‍ 24 വരെ 8480 വോട്ടര്‍മാരിലാണ് ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വ്വേയില്‍ നടത്തിയത്.
