ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീരിലെ കത്വയിലാണ് വെടിവെപ്പുണ്ടായത്.
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീരിലെ കത്വയിലാണ് വെടിവെപ്പുണ്ടായത്. മേഖലയിൽ കൂടുതൽ സൈന്യമെത്തി ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിർത്തത്. ഭീകരരെന്ന് സംശയിക്കുന്നവർ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതാനും വെടിയുതിർത്തതായും സൈന്യം തിരിച്ചടിച്ചതായും സേന വ്യക്തമാക്കി.

