നിരോധനാജ്ഞ പിൻവലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി സമരം തുടങ്ങി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് നിരാഹാരസമരം നടത്തുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ സമരം ഉദ്ഘാടനം ചെയ്തു. 

നിരോധനാജ്ഞ പിൻവലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേരളത്തിലെ സർക്കാർ ജനവികാരത്തിന് എതിരായി പ്രവർത്തിക്കുന്ന സർക്കാരെന്ന് സരോജ് പാണ്ടെ എം പി പറഞ്ഞു.

ഇന്ന് ആരംഭിക്കുന്നത് മൂന്നാംഘട്ട സമരമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അഞ്ചു മുദ്രാവാക്യങ്ങളാണ് ബിജെപി സമരത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. മുന്നോട്ടുവച്ച കാൽ പിന്നോട്ടുവച്ച ചരിത്രം ബിജെപിക്ക് ഇല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.