കെ.എം മാണിയുമായുള്ള സഹകരണം; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്

First Published 20, Mar 2018, 6:42 AM IST
BJP State cor committee meeting in kollam
Highlights
  • ദേശീയ സെക്രട്ടറി ശിവപ്രകാശ് അധ്യക്ഷത വഹിക്കും

കൊല്ലം: കെ.എം മാണിയുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള   തർക്കം നിലനിൽക്കെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്  ചേരും. രാവിലെ പത്ത് മണിക്ക് കൊല്ലത്ത് ചേരുന്ന യോഗത്തിൽ പാർട്ടിയുടെ സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി ശിവപ്രകാശ് അധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നേതാക്കളുടെ പരസ്യപ്രതികരണവും ചേരിതിരിവും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് വിമർശനമുണ്ട്. ചെങ്ങന്നൂരിലെ പ്രചാരണപരിപാടികളുടെ രൂപരേഖയും യോഗം തയ്യാറാക്കും.


 

loader