ചണ്ഡ‍ീഗഡ് മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അകാലിദൾ സഖ്യത്തിന് വൻവിജയം. 26 സീറ്റുകളിൽ 21 സീറ്റും ബിജെപി നേടി. കോൺഗ്രസ് 4 വാർഡുകളിൽ   മാത്രമാണ് ജയിച്ചത്. നിലവിൽ 12 സീറ്റായിരുന്നു ബിജെപി അകാലിദൾ സഖ്യത്തിനുണ്ടായിരുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവർഷം ആദ്യം നടക്കാനിരിക്കേ തലസ്ഥാനത്ത് ലഭിച്ച വിജയം നോട്ട് അസാധുവാക്കിയിതിനുള്ള അംഗീകാരമാണെന്ന് ബിജെപി അവകാശപ്പെട്ടു.