സക്കറിയക്ക് ബിജെപിയുടെ ഭീഷണി മാപ്പ് പറഞ്ഞില്ലെങ്കില്‍ കൈകാര്യം ചെയ്യും കോഴിക്കോട്:

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിച്ച സാഹിത്യകാരൻ സക്കറിയക്ക് ബിജെപിയുടെ ഭീഷണി. പരാമര്‍ശം പിൻവലിച്ചില്ലെങ്കില്‍ സക്കറിയയെ കൈകാര്യം ചെയ്യാൻ മടിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

പാലക്കാട് തസ്രാക്കില് തപസ്യ സംഘടിപ്പിച്ച ഓ വി വിജയൻ അനുസ്മരണ പരിപാടിയിലാണ് പ്രധാനമന്ത്രി കൊലയാളിയാണെന്നും .വി വിജയൻ മൃദുഹിദുത്വവാദിയാണെന്നും സക്കറിയ പ്രസംഗിച്ചത്. ഇതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. സക്കറിയ പരമാര്‍ശം പിൻവലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും.

കടുത്ത വര്‍ഗീയവാദിയായ സക്കറിയ എന്തടിസ്ഥാനത്തിലാണ് മറ്റുളളവരെ വിമര്‍ശിക്കുന്നതെന്നും ബിജെപി ചോദിക്കുന്നു. എന്നാല്‍ ബിജെപിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തനിക്ക് സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാരാണെന്ന് സക്കറിയ പ്രതികരിച്ചു.