Asianet News MalayalamAsianet News Malayalam

ശബരിമല യുവതിപ്രവേശനം: കാസർകോട് മുതൽ പമ്പ വരെ പ്രതിഷേധ രഥയാത്രയ്ക്കൊരുങ്ങി ബിജെപി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി ബിജെപി. വരുന്ന എട്ടാം തിയതി കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്തും. 

bjp to conduct Chariot protest from kasargodu to pamba in protest women entry in sabarimala
Author
Kochi, First Published Nov 1, 2018, 1:05 PM IST

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി ബിജെപി. വരുന്ന എട്ടാം തിയതി കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്തും. പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ച് ബിജെപി നടത്തുന്ന സമരം പാർട്ടി നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വരുന്ന അഞ്ചാം തിയതിയും മണ്ഡലകാലത്തിലും സ്വീകരിക്കേണ്ട തുടർസമരപരിപാടികളാണ് കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃ യോഗത്തിൽ ചർച്ചയാകുന്നത്. പ്രതിഷേധം സജീവമാക്കി മുന്നോട്ട് പോകുന്നത് വഴി സംസ്ഥാന സർക്കാരിനെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം. പുനപരിശോധനാ ഹർജി അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി സ്വീകരിക്കാറൂള്ളൂയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു. 

നിലവിലെ അനുകൂല സാഹചര്യത്തിൽ ലോക്സഭ മത്സര ചിത്രത്തിലും പാർട്ടി സജീവമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നാമജപ പ്രാർത്ഥനാ യജ്ഞവുമായി മുന്നോട്ട് പോകാൻ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. സമരപരിപാടികൾ തീരുമാനിക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധി ഉൾപ്പടെ പങ്കെടുക്കുന്ന യോഗം കോട്ടയത്ത് പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios