ലഖ്നൗ: ഉത്തര്‍പ്രദേശിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഫെബ്രുവരി ഒന്നുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും റാലികൾ ഉത്തര്‍പ്രദേശിൽ തുടങ്ങും. ഇതിനിടെ സീറ്റിനെ ചൊല്ലിയുള്ള തമ്മിലടി ബി.ജെ.പിയിൽ തുടരുകയാണ്.

നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സമാജ്വാദി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ആകമാണ് ബിജെപി ഉത്തര്‍പ്രദേശ് പ്രകടന പത്രിക പുറത്തിറങ്ങുന്നത്. സാധാരണക്കാര്‍ക്കായി നിരവധി വാഗ്ദാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തില്‍ ഏറെ വോട്ട് ഉത്തര്‍പ്രദേശില്‍ അത് നിലനിര്‍ത്തിയാല്‍ ഭരണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി.

അതിനിടയില്‍ ബിജെപിയില്‍ സീറ്റ് തര്‍ക്കം രൂക്ഷമായി തുടരുകയാണ്. ലക്നൗ പാര്‍ടി ആസ്ഥാനത്ത് തന്നെ സീറ്റുകിട്ടാത്തവര്‍ പ്രതിഷേധം നടത്തി. ഫൈസലാബാദില്‍ കഴിഞ്ഞ ദിവസം സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ചിലര്‍ നേതാക്കളെ കെട്ടിയിട്ടിരുന്നു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശിലെ റാലികൾ ഫെബ്രുവരി ആദ്യവാരം മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു.