തൃശൂര്‍ സ്വദേശിയായ ശ്രീനിവാസനെ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാക്കിയതിനെതിരെ വി.എം സുധീരനാണ് പരസ്യപ്രതിഷേധം ഉയര്‍ത്തിയത്
ദില്ലി: ശ്രീനിവാസൻ കൃഷ്ണനെ എ.ഐ.സി.സി. സെക്രട്ടറിയാക്കിയത് രാഹുൽ ഗാന്ധിക്കതിരെ പ്രചരണ വിഷയമാക്കി ബി.ജെ.പി. ഗാന്ധി കുടുംബത്തിനായി കൊടുക്കൽ വാങ്ങലുകള് നടത്തിയതിന്റെ ഉപകാര സ്മരണമയെന്നാണ് ബി.ജെ.പി ആരോപണം.
ആരാണ് ഈ ശ്രീനിവാസന് കൃഷ്ണന്? എങ്ങനെ ഈ സ്ഥാനത്ത് എത്തി ? തൃശൂര് സ്വദേശിയായ ശ്രീനിവാസനെ തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാക്കിയതിനെതിരെ കെ.പി.സി.സി മുന് അധ്യക്ഷൻ വി.എം സുധീരനാണ് പരസ്യപ്രതിഷേധം ഉയര്ത്തിയത്. എന്നാൽ ഈ പ്രതിഷേധം എ.ഐ.സി.സി തള്ളി.എന്നാൽ ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരായ ശക്തമായ പ്രചരണ വിഷയമാക്കുകയാണ് ഈ നിയമനം
റോബര്ഡ് വാധ്രയുടെ കമ്പനികളിൽ ഡയറക്ടറായിരുന്നു ശ്രീനിവാസൻ കൃഷ്ണന്. ബ്ലൂ ബ്രീസിങ് ട്രേഡിങ്ങ് എന്ന കമ്പനിയുടെ ഡയറക്ടര് സ്ഥാനം പ്രീയങ്ക വാധ്ര 2008 ൽ ഒഴിഞ്ഞപ്പോള് പകരമെത്തിയത് ശ്രീനിവാസനായിരുന്നു. റോബര്ട്ട് വാധ്രയ്ക്കെതിരായ ആദായ നികുതി രേഖകള് പുറത്തുവിട്ടു കൊണ്ടാണ് ശ്രീനിവാസന്റെ നിയമനവിഷയം ബി.ജെ.പി ഉയര്ത്തുന്നത്
