കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്തെന്ന ആരോപണവിമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച സ്ഥലങ്ങളിലാണ് ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബിജെപിക്ക് നേടാനായത് വെറും 15 ശതമാനം മാത്രം വോട്ടാണെന്നും അഖിലേഷ് പറഞ്ഞു. 

മറ്റിടങ്ങളിൽ 46 ശതമാനം വോട്ട് നേടി. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച പിന്തുണ മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും കൊല്‍ക്കത്തയില്‍ അഖിലേഷ് യാദവ് പറഞ്ഞു.