ത്രിപുരയില്‍ ബീഫ് നിരോധിക്കില്ല

അഗര്‍ത്തല: ത്രിപുരയിലെ ഭരണം ഇടതുപക്ഷത്തില്‍നിന്ന് പിടിച്ചെടുത്തതിന് ശേഷം നിര്‍ണ്ണായക നിലപാടുമായി ബിജെപി. സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പിലാക്കില്ലെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിത്യേനയുള്ള ആഹാര രീതിയില്‍നിന്ന് ഒഴിവാക്കാനാകാത്തതാണ് ബീഫ്. ത്രിപുരയില്‍ ബീഫ് നിരോധിക്കാന്‍ സാദ്ധ്യതയില്ലെന്നും ബിജെപി സംസ്ഥാന നേതാവ് സുനില്‍ ദേവ്ദര്‍. 

അതേസമയം സംസ്ഥാനത്തെ ഭൂരിപക്ഷം ആവശ്യപ്പെട്ടാല്‍ ബീഫ് നിരോധിച്ചേക്കുമെന്നും ദേവ്ദര്‍ പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിയതോടെ ബീഫ് നിരോധിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നാഷണല്‍ സാമ്പില്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍റെ (എന്‍എസ്എസ്ഒ) കണക്ക് പ്രകാരം സ്ഥിരമായി ബീഫ് കഴിക്കുന്ന 10 വിഭാഗങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇടംപിടിച്ചിരുന്നു.