ആകെയുള്ള  48ൽ 46 സീറ്റുകളിലും സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാലും ശിവസേനയുമായുള്ള സഖ്യ ചർച്ചകൾ തുടരാനാണ് തീരുമാനമെന്നും റാവു സാഹേബ് ധൻവേ പറഞ്ഞു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിൽ വരാനാണ് ബിജെപിക്ക് താത്പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ റാവു സാഹേബ് ധൻവേ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ശിവസേനയുടേതാണ്. ശിവസേനയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്നും റാവു സാഹേബ് ധൻവേ പറഞ്ഞു. 

ആകെയുള്ള 48ൽ 46 സീറ്റുകളിലും സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാലും ശിവസേനയുമായുള്ള സഖ്യ ചർച്ചകൾ തുടരാനാണ് തീരുമാനമെന്നും റവോ സാഹേബ് ധൻവേ കൂട്ടിച്ചേർത്തു. ജൽനയിൽ നടക്കുന്ന പാർട്ടി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു റവോ സാഹേബ് ധൻവേ.