തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ അട്ടിമറിച്ച് ബി.ജെ.പിക്ക് ജയം. മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡ് ഇടതു മുന്നണിയിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. 26 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബി.ജെ.പി തോല്‍പിച്ചത്. ഇവിടെ ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.