ലക്നോ: ഉത്തര്‍പ്രദേശില്‍ വനിത മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിയോട് വിശദീകരണം തേടി. യുപി കുടുംബക്ഷേമ മന്ത്രി സ്വാതി സിംഗാണ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്. ഇവര്‍ രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
മന്ത്രിയുടെ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം പ്രതിപക്ഷം അവസരമായി ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയുടെ വൈരുദ്ധ്യ നിലപാടുകളാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതി.
മദ്യത്തിനെതിരായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുമ്പോഴാണ് മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മന്ത്രിയില്‍ നിന്നും വിശദീകരണം തേടി
