തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് സിപിഎം-ബിജെപി സംഘർഷം. കാരക്കോണം തോലടിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു . വെള്ളറട കലിങ്ക്നടയിൽ വച്ചാണ് തോലടി സ്വദേശി സതികുമാറിനെ ഒരു സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സനിത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിച്ചുണ്ട്.

ഇന്നലെ രാത്രി ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റതോടെയാണ് സംഘർഷം ഉടലെടുക്കുന്നത്. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.