Asianet News MalayalamAsianet News Malayalam

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

bjp worker hacked to death
Author
Thiruvananthapuram, First Published Dec 19, 2016, 5:47 PM IST

തിരുവനന്തപുരം: പാറശാലയില്‍ ബിജെപി പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ വെട്ടേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലാചരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയില്‍ പാറശാലയിലെ വീടിനു സമീപമാണ് രക്തം വാര്‍ന്ന നിലയില്‍ അനില്‍കുമാറിനെ കണ്ടത്. അനിലിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലത്തിയപ്പോഴും മരിച്ചിരുന്നു. 

തലക്കാണ് വെട്ടേറ്റിരുന്നത്. പാറശാല സ്വദേശി മനുവും സംഘങ്ങളുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പൊലീസിന്റ വലയിലായതായും സൂചനയുണ്ട്. അനിലും മനുവുമായി മാസങ്ങളായി സ്ഥലത്ത് സംഘര്‍ഷമുണ്ട്. ഓണത്തിന് അത്തപ്പൂ ഇടന്നതുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 

മാസങ്ങളായി നിലനിന്ന ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് കൊലപതാകം നടത്തിയെന്നാണ് ബിജെപി ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ചെങ്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
 

Follow Us:
Download App:
  • android
  • ios