തൃശൂര്‍: തൃശൂര്‍ മുക്കാട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മലാണ് മരിച്ചത്. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്.

നിര്‍മല ടങ്ങിയ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നൂവെന്ന് ബിജെപി ആരോപിച്ചു. കുത്തേറ്റ നിര്‍മല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന്‍ പുക്കേറ്റ് ചികിത്സയിലാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.