ബഹുമാനപ്പെട്ട അമിത് ഷാ ജീ, കേരളത്തിലെ നേതാക്കളൊന്നും കൊള്ളില്ല, നേതാക്കളെ തിരുത്താന്‍ അണികള്‍
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കളെ പാഠം പഠിപ്പിക്കാന് ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് സൈബര് അണികള്. നേതാക്കളുടെ പ്രവര്ത്തനം വളരെ പരിതാപകരമായ അവസ്ഥയിലാണെന്നാണ് അമിത് ഷായുടെ ഫേസ്ബുക്ക് പേജില് അണികള് കമന്റ് ചെയ്യുന്നത്.
പ്രിയപ്പെട്ട അമിത് ഷാ ജീ..., ഞങ്ങള് എങ്ങനെയും വര്ക്ക് ചെയ്യാന് തയ്യാറാണ് എന്നാല് നിലവില് കേരളത്തിലുള്ള നേതാക്കളെ വച്ച് മുന്നോട്ട് പോകാന് സാധിക്കില്ല. ഇപ്പോഴുള്ളത് ഒന്നിനും കൊള്ളാത്ത നേതാക്കന്മാരാണ്. താങ്കള് ബിജെപിയെ രക്ഷിക്കണം... ഇങ്ങനെ ആയിരുന്നു ഒരു പ്രവര്ത്തകന്റെ കമന്റ് ഇത്തരത്തില് നിരവധി കമന്റുകളാണ് അമിത് ഷായുടെ പേജില് നിറയുന്നത്. എനിക്ക് ഇംഗ്ലിഷ് അറിയില്ല എങ്ങനെയങ്കിലും ബിജെപിയെ രക്ഷിക്കണമെന്നായിരുന്നു മറ്റൊന്ന്.
നേരത്തെ സ്വന്തം പാര്ട്ടിയിലെ ലസിത പാലക്കലിനൊപ്പം നില്ക്കാതിരുന്ന വി മുരളീധരനെ അണികളെല്ലാം ചേര്ന്ന് പൊങ്കാലയിട്ടിരുന്നു. സ്വന്തം സഹോദരിയെ പിന്തുണയ്ക്കാതെ അമ്മയില് നിന്ന് രാജിവച്ച നടികളെ പിന്തുണച്ചതായിരുന്നു അണികളെ ചൊടിപ്പിച്ചത്. ഈ വിഷയമടക്കം ഗ്രൂപ്പ് തര്ക്കങ്ങളും താഴെക്കിടയില് പ്രവര്ത്തിക്കാന് നേതാക്കളില്ലെന്നുമടക്കം പരാതി പ്രളയമാണ് അമിത് ഷായുടെ ഫേസ്ബുക്ക്പേജില്. വിഷയം ഗൗരവത്തോടെ കേന്ദ്രനേതൃത്വവും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത ആഴ്ച അമിത് ഷാ കേരളത്തിലെത്താനിരിക്കെ ഫേസ്ബുക്ക് കമന്റുകള് കേരളത്തിലെ ബിജെപി നേതാക്കള് തലവേദനയാകും എന്നുറപ്പ്.

