അനാഥ മന്ദിരമായ വളമംഗലം മാധവത്തിലെ അന്തേവാസിയുടെ വിവാഹച്ചടങ്ങിനിടെയാണ് പ്രശ്നങ്ങള്‍. ചടങ്ങിനായി സ്ഥലം എസ്.ഐയെ ക്ഷണിച്ചിരുന്നു. കല്യാണ സ്ഥലത്തുണ്ടായിരുന്ന യുവാവിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ പേരില്‍ എസ്.ഐ പിടികൂടി. ഇയാള്‍ അര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഇതിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തതോടെ വഴക്കായി. തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എസ്.ഐ പറഞ്ഞു
പോലീസിനെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. അതേസമയം കല്യാണം അലങ്കോലമാക്കാന്‍ പൊലീസ് ശ്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. ആര്‍.എസ്.എസ്. ജില്ലാ ഭാരവാഹിയെ അകാരണമായി മര്‍ദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എസ്.ഐയെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
