ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ബിജെപി യുവജനവിഭാഗം നേതാവ് ഗൗഹര്‍ അഹമ്മദിനെ ഭീകരവാദികള്‍ കൊലപ്പെടുത്തി.ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് സംഭവം. ബോനഗം ഷോപിയാന്‍ മേഖലയിലാണ് മൃതശരീരം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആരാണ് എന്നത് വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്നും എല്ലാ വശവും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.