ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കുമ്മനം രാജശേഖരന്‍റെ ജനരക്ഷായാത്രയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ദില്ലി ബിജെപി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് കൊണാട്ട്പ്ലേസിലെ സെൻട്രൽ പാര്‍ക്കിൽ നിന്ന് മാര്‍ച്ച് തുടങ്ങും. കുമ്മനത്തിന്‍റെ പദയാത്ര കഴിയുന്ന ഈ മാസം 17വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു അമിത് ഷായുടെ ആഹ്വാനം.