പണം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
പാലക്കാട്:തമിഴ്നാട് സേലത്ത് നിന്ന് മണ്ണാർക്കാട്ടേക്ക് കൊണ്ടുവന്ന ഒരുകോടി പന്ത്രണ്ട് ലക്ഷം രൂപ പൊലീസ് പിടികൂടി. മണ്ണാർക്കാട് സ്വദേശിയായ അബ്ദുൾ റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്‍റെ സീറ്റിനടിയിൽ പ്രത്യേകം അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.
