കേരളത്തിലെ തന്നെ ഏറ്റവും വലിയ തടി മാര്‍ക്കറ്റ് ആണ് പെരുമ്പാവൂരിലേത്. ഏജന്റുമാരുടെ വേഷത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. തടിഡിപ്പോ കേന്ദ്രീകരിച്ച് പിന്‍വലിച്ച നോട്ടുകള്‍ വെളുപ്പിക്കുന്നുണ്ടെന്ന പരാതികള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. തടിക്കച്ചവടത്തിനായി മാര്‍ക്കറ്റിലെത്തിയ ലോറികളിലെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തടികച്ചവടത്തിനായി എത്തിയ മൂവാറ്റുപുഴ സ്വദേശി  ഷാജിയുടെ ലോറിയില്‍ നിന്നാണ് 2 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ പിടിച്ചെടുത്തത്.