Asianet News MalayalamAsianet News Malayalam

കോഴിക്കോട് 10 ലക്ഷത്തിന്റെ കുഴല്‍പണവുമായി യുവാവ് പിടിയില്‍

black money of 10 lakhs seized from kozhikode
Author
First Published Jul 11, 2016, 8:04 PM IST

കോഴിക്കോട് പേരാമ്പ്രയില്‍ ബസ്സില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. 10,42,000 രൂപയുമായി താമരശ്ശേി തച്ചന്‍ കുന്നില്‍ തുറയില്‍  മുഹമ്മദ് അസ്‍ലം എന്നയാളെ  പൊലീസ് കസ്റ്റഡയിലെടുത്തു. കൊടുവള്ളിയില്‍ നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന KSRTC ബസ്സിലായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. പണം തുണിസഞ്ചിയിലാക്കി വയറിന് ചുറ്റും കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്. പണത്തിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം പേരാമ്പ്ര എസ്.ഐ ശശിധരനും സംഘവുമാണ് കുഴല്‍പ്പണക്കടത്തുകാരനെ വലയിലാക്കിയത്.
 

Follow Us:
Download App:
  • android
  • ios