വടകരയില്‍ 28.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

First Published 9, Mar 2018, 3:49 PM IST
Black money seized in vadakara
Highlights
  • പിടിയിലായത് സ്വകാര്യ ബസ്സില്‍ പണം കടത്തവേ

കോഴിക്കോട്: വടകരയില്‍ 28.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മഹാരാഷ്ട്ര സ്വദേശി അമുല്‍ ആണ് പിടിയിലായത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് സ്വകാര്യ ബസില്‍ കുഴല്‍പ്പണം കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയാലത്. വടകര കൈനാട്ടിക്ക് സമീപം എക്സൈസ് സംഘത്തിന്‍റെ സ്ഥിരം പരിശോധനയ്ക്കിടെ കുഴല്‍പ്പണം കണ്ടെത്തുകയായിരുന്നു.  

loader