രേഖകളില്ലാതെ കടത്തിയ ലക്ഷകണക്കിന് രൂപ പിടികൂടി മൈസൂരുവില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു  കുഴല്‍പ്പണം

വയനാട്: രേഖകളില്ലാതെ മൈസൂരുവില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടു വരുകയായിരുന്ന കുഴല്‍പ്പണം മുത്തങ്ങ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. പണം കടത്തിയ സുൽത്താൻ ബത്തേരി എ.കെ.ജി റോഡില്‍ ലക്ഷമി നിവാസിൽ രാജേന്ദ്ര കൃഷ്ണജാദവ് (48) എന്നയാളും പിടിയിലായി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

മൈസൂര്‍-കോഴിക്കോട് കര്‍ണ്ണാടക ആര്‍.ടി.സിയിലെ യാത്രക്കാരനായിരുന്നു ഇയാൾ. 13,32000 രൂപയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇയ്യാളുടെ കാലില്‍ രണ്ടായിരത്തിെൻറ നോട്ടുകൾ കെട്ടുകളാക്കി കെട്ടി വെച്ച നിലയിലായിരുന്നു. മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കൂടുതല്‍ നടപടിള്‍ക്കായി ഇയാളെ ബത്തേരി പൊലിസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജൻ, പ്രിവന്റിവ് ഓഫിസര്‍ ജി.അനില്‍കുമാര്‍,സിവില്‍ ഓഫിസര്‍മാരായ എ.ടി.കെ.രാമചന്ദ്രന്‍,സന്തോഷ് കൊമ്പ്രാങ്കണ്ടി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു