മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. മഞ്ചേരി സ്വദേശികളായ മന്‍സൂര്‍ അലി, മുഹമ്മദ് ഷഹീദ് എന്നിവരാണ് കുഴല്‍പ്പണവുമായി അറസ്റ്റിലായത്. 2000 രൂപയുടെ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡോര്‍ പാടിന്നടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കഴിഞ്ഞ ദിവസവും മഞ്ചേരിയില്‍ വച്ച് തന്നെ 52.5 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടിയിരുന്നു 2000 രൂപയുടെ നോട്ട് നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്തു നടക്കുന്ന ഏറ്റവും വലിയ കുഴല്‍ പണവേട്ടയാണ് ഇന്നത്തേത്.