വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റർ തകർന്നു വീണ് നാലു സൈനികർക്ക് പരിക്കേറ്റു. യുഎച്ച് 60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. സൈനികർക്കായുള്ള പരിശീലനത്തിനിടെയാണ് കെന്‍റുക്കിയിലെ ഫോർട്ട് കാംപബെൽ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റർ തകർന്നു വീണത്.

പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.