കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ദിലീപിന്റെ മാനേജറും കേസിലെ മുഖ്യമപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്‍ വിഷ്ണുവും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ഒന്നകോടി രൂപ വിഷ്ണു ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ. വിളിക്കുന്നത് ജയിലില്‍ നിന്നെന്ന് വിഷ്ണു വെളിപ്പെടുത്തുന്നു. രണ്ടു തവണയിലേറെ വിളിച്ചതിനുശേഷമുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോ, എന്തും നേരിടാന്‍ തയ്യാറാണെന്നും ഇങ്ങോട്ടു വിളിക്കേണ്ടതില്ലെന്നും സംഭാഷണത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പറയുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫോണ്‍ സംഭാഷണം കേള്‍ക്കാം...