മലപ്പുറം, കൊല്ലം, മൈസൂർ ഉൾപ്പെടെയുള്ള അഞ്ച് കോടതി വളപ്പുകളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് മധുരയിൽ നിന്നും ചെന്നൈയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മധുരയിൽ തന്നെയുള്ള ഒരാൾ സംഘത്തിന് പിന്നിൽ പ്രവ‍ർത്തിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയത്. അബ്ബാസിനെ തീവ്രവാദത്തിലേക്ക് കൊണ്ടുവന്നത് ഇയാളാണെന്നും കേസിലെ മറ്റ് നാല് പ്രതികളുമായി ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.. ഇയാൾ കൂടുതൽ പേരെ തീവ്രവാദ പ്രവ‍ർത്തനങ്ങളിലേക്ക് എത്തിച്ചുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം സിഡാക്കിൽ നിന്ന് ലഭിച്ച പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ദാവൂദ് സുലൈമാൻ, അബ്ബാസ് അലി, ഷംസു കരീ രാജ എന്നിവരെ വിശദമായി ചോദ്യം ചെയ്ത എൻഐഎ മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി. തുടർന്ന് മുന്ന് പ്രതികളേയും കോടതി പതിനഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.. പുതിയ തെളിവുകളുണ്ടായാൽ മാത്രം ഇനി പ്രതികളെ കസ്റ്റഡിയിലെടുത്താൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.