Asianet News MalayalamAsianet News Malayalam

ഔറംഗാബാദില്‍ പടക്കശാലകളില്‍ വന്‍ സ്ഫോടനം; ഇരുന്നൂറിലധികം കടകള്‍ കത്തിയമര്‍ന്നു

Blast in Aurangabad
Author
First Published Oct 29, 2016, 11:23 AM IST

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വന്‍ പൊട്ടിത്തെറി. പടക്കവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന കടകളാണ് കത്തിയമര്‍ന്നത്. ഇരുന്നൂറിലധികം പടക്ക വ്യാപാരശാലകള്‍ കത്തിയമര്‍ന്നതായാണ്  റിപ്പോര്‍ട്ട് . ക്രാന്തിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സില്ല പരിഷദ് ഗ്രൗണ്ടിലാണ് സംഭവം.

ദീപാവലി ആഘോഷങ്ങള്‍ക്കായി വെടിക്കെട്ട് സാമഗ്രികള്‍ വന്‍ തോതില്‍ സൂക്ഷിച്ചിരുന്നത് പൊട്ടിത്തെറിയുടെ ആക്കംകൂട്ടി. മുപ്പതിലധികം വാഹനങ്ങളും കത്തിനശിച്ചു.

പ്രദേശത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സമീപവാസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios