Asianet News MalayalamAsianet News Malayalam

കർണാടകയിലെ ഫാക്ടറിയിൽ സ്ഫോടനം; നാല് പേർ മരിച്ചു

 മുൻ കർണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുള്ള നീറാനി ​ഗ്രൂപ്പിന്റേതാണ് ഈ കമ്പനി. 

blast in karnataka sugar factoey
Author
Karnataka, First Published Dec 16, 2018, 6:49 PM IST

ബെം​ഗളൂരു: നോർത്ത് കർണാടകയിലെ ബാ​ഗൽകോട്ടിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. മുൻ കർണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുള്ള നീറാനി ​ഗ്രൂപ്പിന്റേതാണ് ഈ കമ്പനി. ഉച്ചയോടെ സംഭവിച്ച സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 

സ്ഫോടനം നടക്കുമ്പോൾ ഏഴ് തൊഴിലാളികളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിലുമാണ് മരിച്ചത്. ആയിരം തൊഴിലാളികളാണ് ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മരണത്തിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അനുശോചനം രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios