Asianet News MalayalamAsianet News Malayalam

കപ്പലിലെ പൊട്ടിത്തെറി: ചോര്‍ന്നത് അസറ്റലിന്‍ വാതകം

blast in ongc ship kills in cochin forencsic report
Author
First Published Feb 15, 2018, 10:19 AM IST

കൊച്ചി: കപ്പലിലെ പൊട്ടിത്തെറിക്ക് കാരണമായി ചോർന്നത് അസറ്റലിന്‍ വാതകമാണ് ഫോറൻസിക് പരിശോധന യിൽ സ്ഥിരീകരിച്ചു. അതേസമയം ഗ്യാസ് കട്ടറിൽ നിന്നും തലേദിവസവും വാതകം ചോർന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഇന്ന് കരാർ തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യും.  കപ്പലിൽ ജോലിക്ക് മുൻപ് ഗ്യാസ് ഫ്രീ ആണെന്ന് ഉറപ്പുവരുത്തുന്നതിൽ വീഴ്ച പറ്റിയെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായത്. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേരാണ്  മരിച്ചത്. 
 

Follow Us:
Download App:
  • android
  • ios