ഡമാസ്കസ്: സിറിയയിലെ തലസ്ഥാന നഗരിയായ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. വിമാനത്താവളത്തിന് സമീപം മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്താവളത്തിലേക്കുള്ള പാതയിലെ പാലത്തിലാണ് സംഭവം നടന്നതെന്ന് സിറിയൻ സർക്കാറിനെ അനുകൂലിക്കുന്ന കേന്ദ്രങ്ങൾ നൽകുന്ന വിവരം.

നേരത്തെ വിമത നിയന്ത്രണ പ്രദേശങ്ങളിൽ സിറിയൻ പ്രസിഡൻറ് ബശ്ശാൽ അൽ അസദ് രാസായുധ പ്രയോഗം നടത്തിയതിനെ തുടർന്ന് അമേരിക്ക സിറിയൻ സൈനിക താവളങ്ങളിലേക്ക് മിസൈലാക്രമണം നടത്തിയിരുന്നു.