പാറ്റ്‌ന: ബിഹാറില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. ബുക്‌സാര്‍ ജില്ലയിലെ ട്രാക്കിലാണ് സംഭവം. ഉച്ചയ്ക്കാണ് സംഭവം. വാരണാസിസെല്‍ദ എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. താരതമ്യേന തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ ശബ്ദം കേട്ടതിന് പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.